Saturday, 21 November 2015

സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ യഥാര്ത പേര് സുരേഷ് ഗോപിനാഥൻ എന്നാണ്. അദ്ദേഹം ജ്ഞാന ലക്ഷ്മി അമ്മയുടെയും ഗോപിനാഥൻ പിള്ളയുടെയും മൂത്തമകനായി കൊല്ലത്ത് ജനിച്ചു. കൊല്ലത്തുള്ള ഇൻഫന്റ് ജീസസ്  സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നുമാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ മസ്റെര്സ് ബിരുദം നേടിയത്.

സത്യൻ നായകനായ 'ഓടയിൽ നിന്ന് ' എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടു നിന്ന സുരേഷ് ഗോപി പിന്നീട് വർഷങ്ങൾക്കു ശേഷം മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന ചിത്രത്തിലെ വില്ലനായി ശ്രദ്ധേയമായ വേഷത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. തലസ്ഥാനം എന്ന സിനിമയിൽ പിന്നീടു നായകവേഷം കൈകാര്യം ചെയ്തു. ഇതിനു ശേഷം ശ്രദ്ധേയമായ നിരവധി നായകതപത്രങ്ങൾ ചെയ്യ്കയുണ്ടായി. 1997 ജയരാജ്‌ സംവിധാനം ചെയ്ത കളിയാട്ടത്തിലെ കണ്ണൻ പെരുമാലയൻ എന്ന വേഷത്തിനു ദേശീയ തലത്തിൽ മികച്ച നടനുള്ള അവാർഡും(ഭരത് ), മികച്ച നടനുള്ള സംസ്ഥാന അവാര്ടും ലഭിക്കുകയുണ്ടായി. കമ്മെഷ്നർ എന്നാ ചിത്രത്തിന്റെ വിജയത്തിലൂടെ സൂപ്പർസ്റ്റാർ നിലയിലേക്കുയർന്ന സുരേഷ് ഗോപി നിരവധി തമിഴ് ചിത്രങ്ങളിലും, തെലുങ്ക്‌ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ 'ഐ' എന്ന ബിഗ്‌ ബജറ്റ് ശങ്കർ ചിത്രത്തിൽ പ്രധാന പ്രതിനായകനായി അഭിനയിച്ചു.
'ഹു വാണ്ട്സ് ടു ബി എ മില്ലയ്നർ' എന്ന ഷോയുടെ മലയാളം പതിപ്പായ 'നിങ്ങൾക്കുമാകം കോടീശ്വരൻ' എന്ന ഷോയുടെ അവതാരകനായും മിനി സ്ക്രീനിലൂടെ


അവാർഡുകൾ 

അഭിനയിച്ച ചിത്രങ്ങൾ:

മില്ലേനിയം സ്റ്റാർസ് (2000)

സമ്മർ ഇൻ ബത് ലഹേം(1998)

കാശ്മീരം(1994)

 




No comments:

Post a Comment