Saturday, 21 November 2015

ചിത്രം :  ഹരികൃഷ്ണൻസ് (1998)
വരികൾ എഴുതിയത്  : കൈതപ്രം
സംഗീതം നല്കിയത് : ഔസേപ്പച്ചൻ
പാടിയത്  : കെ.ജെ യേശുദാസ്, കെ.എസ്  ചിത്ര



പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവരസന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ
മംഗളയാമം തരിച്ചുനിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം...

പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവരസന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

എന്തിനു സന്ധ്യേ നിന്മിഴിപ്പൂക്കൾ
നനയുവതെന്തിനു വെറുതെ
ആയിരമായിരം കിരണങ്ങളോടെ
ആശീർവാദങ്ങളോടെ
സൂര്യവസന്തം ദൂരെയോഴിഞ്ഞൂ
തിങ്കൾ തോഴനുവേണ്ടി
സ്വന്തം തോഴനുവേണ്ടി

പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവരസന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

സ്വയംവര വീഥിയിൽ നിന്നെയും തേടി
ആകാശതാരകളിനിയും വരും
നിന്റെ വർണ്ണങ്ങളെ
സ്നേഹിച്ചു ലാളിക്കാൻ
ആഷാഢമേഘങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം
നിന്നെ മോഹിക്കുമെൻ
എകാന്തസൂര്യനു നൽകൂ
ഈ രാഗാർദ്രചന്ദ്രനെ മറക്കൂ

പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവരസന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

No comments:

Post a Comment