Saturday, 21 November 2015

ചിത്രം :  പൂക്കാലം വരവായി 
വരികൾ എഴുതിയത്  : കൈതപ്രം 
സംഗീതം നല്കിയത് : ഔസേപ്പച്ചൻ
പാടിയത്  : കെ.എസ് ചിത്ര 



ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌  നീ വന്നൂ
ഓമനേ ജീവനിൽ അമൃതേകാനായ്‌  വീണ്ടും
എന്നിലേതോ ഓർമ്മകളായ്  നിലാവിൻ മുത്തേ നീ വന്നൂ

 നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
മാഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞു വാസന്തം പോലെ
തെളിയും നിൻ ജന്മ പുണ്യം പോൽ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌  നീ വന്നൂ

നിന്നിളം ചുണ്ടിൽ അണയും പൊൻ മുളം കുഴലിൽ
ആർദ്രമാമൊരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും നിൻ ജീവമന്ത്രം പോൽ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌  നീ വന്നൂ

No comments:

Post a Comment