Saturday, 21 November 2015


ചിത്രം :  തുമ്പോളി കടപ്പുറം(1995)
വരികൾ എഴുതിയത്  : ഒ.എൻ.വി കുറുപ്പ്
സംഗീതം നല്കിയത് : സലീൽ ചൗധരി
പാടിയത്  : കെ.ജെ യേശുദാസ് (പുരുഷശബ്ദം)
                 കെ.എസ് ചിത്ര (സ്ത്രീശബ്ദം)




കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
കടൽ ക്കാറ്റിൻ മുത്ത ങ്ങളിൽ കരൾക്കുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളാൽ
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
തഴുകുന്ന താഴമ്പൂ ..മണ മിന്നു നാമിന്നും
പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ
ഒരുക്കുന്നു കൂടൊന്നിതാ ..ഒരുക്കുന്നു കൂടൊന്നിതാ ..
മലർക്കൊമ്പിലേതോ കുയിൽ കടൽ പെറ്റൊരീമുത്തു ഞാനെടുക്കും
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന
മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ
തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന
മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ
ഒരു നാടൻ പാട്ടായിതാ ..ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുമീ തീ മണലിൽ..
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ

No comments:

Post a Comment