ചിത്രം : പഞ്ചാഗ്നി (1986) (മലയാളം)
വരികൾ എഴുതിയത് : ഒ.എൻ.വി കുറുപ്പ്
സംഗീതം നല്കിയത് : ബോംബെ രവി
പാടിയത് : കെ.ജെ യേശുദാസ്
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ പാടി പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
സാഗരങ്ങളെ...
പോരൂ നീയെൻ ലോലയാമീ
എകതാരയിൽ ഒന്നിളവേൽക്കൂ
ഒന്നിളവേൽക്കൂ...
അ അ അ അ ..ആ. അ അ അ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ...
പിൻ നിലാവിന്റെ പിച്ചകപൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
പിൻ നിലാവിന്റെ പിച്ചകപൂക്കൾ
ചിന്നിയ ശയ്യാതളത്തിൽ
കാതരയാം ചന്ദ്രലേഖയും
ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹ സാന്ദ്രമാം ഏതു കരങ്ങൾ
അ അ അ അ ..ആ. അ അ അ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ...
കന്നി മണ്ണിന്റെ ഗന്ധമുയർന്നൂ
തെന്നൽ മദിച്ചു പാടുന്നൂ
കന്നി മണ്ണിന്റെ ഗന്ധമുയർന്നൂ
തെന്നൽ മദിച്ചു പാടുന്നൂ
ഈ നദി തൻ മാറിലാരുടെ
കൈ വിരൽ പാടുകൾ ഉണരുന്നൂ
പോരൂ തഴുകി തഴുകി ഉണർത്തു
മേഘ രാഗമെൻ ഏകതാരയിൽ
അ അ അ അ ..ആ. അ അ അ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ പാടി പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
സാഗരങ്ങളെ...
=============================
No comments:
Post a Comment