Saturday, 21 November 2015

സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ യഥാര്ത പേര് സുരേഷ് ഗോപിനാഥൻ എന്നാണ്. അദ്ദേഹം ജ്ഞാന ലക്ഷ്മി അമ്മയുടെയും ഗോപിനാഥൻ പിള്ളയുടെയും മൂത്തമകനായി കൊല്ലത്ത് ജനിച്ചു. കൊല്ലത്തുള്ള ഇൻഫന്റ് ജീസസ്  സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നുമാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ മസ്റെര്സ് ബിരുദം നേടിയത്.

സത്യൻ നായകനായ 'ഓടയിൽ നിന്ന് ' എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടു നിന്ന സുരേഷ് ഗോപി പിന്നീട് വർഷങ്ങൾക്കു ശേഷം മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന ചിത്രത്തിലെ വില്ലനായി ശ്രദ്ധേയമായ വേഷത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. തലസ്ഥാനം എന്ന സിനിമയിൽ പിന്നീടു നായകവേഷം കൈകാര്യം ചെയ്തു. ഇതിനു ശേഷം ശ്രദ്ധേയമായ നിരവധി നായകതപത്രങ്ങൾ ചെയ്യ്കയുണ്ടായി. 1997 ജയരാജ്‌ സംവിധാനം ചെയ്ത കളിയാട്ടത്തിലെ കണ്ണൻ പെരുമാലയൻ എന്ന വേഷത്തിനു ദേശീയ തലത്തിൽ മികച്ച നടനുള്ള അവാർഡും(ഭരത് ), മികച്ച നടനുള്ള സംസ്ഥാന അവാര്ടും ലഭിക്കുകയുണ്ടായി. കമ്മെഷ്നർ എന്നാ ചിത്രത്തിന്റെ വിജയത്തിലൂടെ സൂപ്പർസ്റ്റാർ നിലയിലേക്കുയർന്ന സുരേഷ് ഗോപി നിരവധി തമിഴ് ചിത്രങ്ങളിലും, തെലുങ്ക്‌ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ 'ഐ' എന്ന ബിഗ്‌ ബജറ്റ് ശങ്കർ ചിത്രത്തിൽ പ്രധാന പ്രതിനായകനായി അഭിനയിച്ചു.
'ഹു വാണ്ട്സ് ടു ബി എ മില്ലയ്നർ' എന്ന ഷോയുടെ മലയാളം പതിപ്പായ 'നിങ്ങൾക്കുമാകം കോടീശ്വരൻ' എന്ന ഷോയുടെ അവതാരകനായും മിനി സ്ക്രീനിലൂടെ


അവാർഡുകൾ 

അഭിനയിച്ച ചിത്രങ്ങൾ:

മില്ലേനിയം സ്റ്റാർസ് (2000)

സമ്മർ ഇൻ ബത് ലഹേം(1998)

കാശ്മീരം(1994)

 




അപ്പോളും പറഞ്ഞില്ലേ

ചിത്രം :  കടമ്പ (1983)
വരികൾ എഴുതിയത്  : തിക്കൊടിയൻ
സംഗീതം നല്കിയത് : കെ. രാഘവൻ
പാടിയത്  : കെ. രാഘവൻ, സി. ഒ. ആന്റോ (കോറസ് )



അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
കൂമന്‍ മൂളണ നേരത്ത്
കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
നീലിപ്പെണ്ണിനും പൂതിവന്നു്
മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

കാശ്മീരം

കാശ്മീരം (1994) (മലയാളം)

സംവിധായകൻ : രാജീവ്‌ അഞ്ചൽ
നിർമ്മാണം : മേനക

തിരക്കഥ : എ.കെ സാജൻ ****************
സംഗീതം : എം.ജി രാധാകൃഷ്ണൻ, എസ്. പി വെങ്കിടേഷ് 

സാഗരങ്ങളെ പാടി ഉണര്‍ത്തിയ


ചിത്രം : പഞ്ചാഗ്നി (1986) (മലയാളം)
വരികൾ എഴുതിയത്  :  ഒ.എൻ.വി കുറുപ്പ്
സംഗീതം നല്കിയത് : ബോംബെ രവി
പാടിയത്  : കെ.ജെ യേശുദാസ്



സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ പാടി പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
സാഗരങ്ങളെ...

പോരൂ നീയെൻ ലോലയാമീ
എകതാരയിൽ ഒന്നിളവേൽക്കൂ
ഒന്നിളവേൽക്കൂ...
അ അ അ അ ..ആ. അ അ അ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ...

പിൻ നിലാവിന്റെ പിച്ചകപൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
പിൻ നിലാവിന്റെ പിച്ചകപൂക്കൾ
ചിന്നിയ ശയ്യാതളത്തിൽ
കാതരയാം ചന്ദ്രലേഖയും
ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹ സാന്ദ്രമാം ഏതു കരങ്ങൾ

അ അ അ അ ..ആ. അ അ അ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ...

കന്നി മണ്ണിന്റെ ഗന്ധമുയർന്നൂ
തെന്നൽ മദിച്ചു പാടുന്നൂ
കന്നി മണ്ണിന്റെ ഗന്ധമുയർന്നൂ

തെന്നൽ മദിച്ചു പാടുന്നൂ
ഈ നദി തൻ മാറിലാരുടെ
കൈ വിരൽ പാടുകൾ ഉണരു
ന്നൂ
പോരൂ തഴുകി തഴുകി ഉണർത്തു
മേഘ രാഗമെൻ ഏകതാരയിൽ 

അ അ അ അ ..ആ. അ അ അ

സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ പാടി പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
സാഗരങ്ങളെ...
 =============================
ചിത്രം : ചന്ദ്രലേഖ (1997) (മലയാളം)
വരികൾ എഴുതിയത് : ഗിരീഷ്‌ പുത്തഞ്ചേരി 
സംഗീതം നല്കിയത് : ബേണി ഇഗ്നേ ഷ്യസ്
പാടിയത് : എം.ജി ശ്രീകുമാർ 



താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ 
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ...
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ 
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ...

നിൻറെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ് 
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം.... 
നിൻറെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ് 
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം.... 

സാന്ദ്ര***ചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നുചേർന്നാലേ
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയിൽ നീ സാമ ചന്ദ്രികയായ് 


താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ 
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ...

നിന്റെ കാലടിയിൽ
ജപതുളസി മലർ പോലെ
സ്നേഹമന്ത്രവുമായ്
ഞാൻ കൂട്ട് നിന്നീടാം  

നിന്റെ കാലടിയിൽ
ജപ തുളസിമലർ പോലെ
സ്നേഹമന്ത്രവുമായ്
ഞാൻ കൂട്ട് നിന്നീടാം 

നിന്റെ മൂകതപസ്സിൽ നിന്നും നീയുയർന്നാലേ
നിന്റെ മൂകതപസ്സിൽ നിന്നും നീയുയർന്നാലേ
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ 

രാഗ തംബുരുവിൽ നീ
ഭാവപഞ്ചമമായ് ..



താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ 
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ...

തുമ്പോളി കടപ്പുറം

തുമ്പോളി കടപ്പുറം (1995)

സംവിധായകൻ : ജയരാജ്‌
നിർമ്മാണം : ശിവാനന്ദൻ

തിരക്കഥ : കലൂർ ഡെന്നിസ്
സംഗീതം : സലീൽ ചൗധരി

 
കാബൂളിവാല (1994) (മലയാളം)

സംവിധായകൻ : സിദ്ധിഖ്-ലാൽ
നിർമ്മാണം : അബ്ദുൾ അസീസ്‌

തിരക്കഥ : സിദ്ധിഖ്-ലാൽ
സംഗീതം : എസ്. പി വെങ്കിടേഷ്